Collection: മറന്നുപോയ മാസികകൾ
ഒരു കാലഘട്ടത്തിന്റെ സാംസ്കാരിക അടയാളങ്ങൾ...
ഒരു കാലത്ത് നമ്മുടെ വീടുകളിലെ സ്വീകരണമുറികളെയും വായനാശാലകളെയും സമ്പന്നമാക്കിയിരുന്ന പഴയകാല മാസികകളുടെ അപൂർവ്വ ശേഖരമാണിത്. പഴയ മാതൃഭൂമി ആഴ്ചപ്പതിപ്പുകൾ, കലാകൗമുദി തുടങ്ങിയ ഒട്ടേറെ പ്രസിദ്ധീകരണങ്ങൾ വെറും മാസികകൾ മാത്രമല്ല; അവ ഇന്നത്തെ തലമുറയ്ക്ക് എളുപ്പത്തിൽ ലഭ്യമല്ലാത്ത ആ കാലഘട്ടത്തിന്റെ കൃത്യമായ ചരിത്രരേഖകളാണ്.
70-കളിലും 80-കളിലും വിപ്ലവം സൃഷ്ടിച്ച 'മലയാളനാട്' , മലയാളത്തിലെ ഏറ്റവും പഴയ സാഹിത്യ മാസികയായ 'ഭാഷാപോഷിണി' , മികച്ച സാഹിത്യവും രാഷ്ട്രീയവും ചർച്ച ചെയ്ത 'കുങ്കുമം' തുടങ്ങിയ അമൂല്യ സൃഷ്ടികൾ ചരിത്രാന്വേഷികൾക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്. 80-കളിലെയും 90-കളിലെയും മലയാളിയുടെ വായനാശീലങ്ങളെ അടക്കിഭരിച്ചിരുന്ന മംഗളം, മലയാള മനോരമ ആഴ്ചപ്പതിപ്പുകളും ഈ ശേഖരത്തിലുണ്ട്. വായനയുടെ ആ പഴയ സുവർണ്ണകാലം 'The Lost Treasure'-ലൂടെ വീണ്ടും നിങ്ങളുടെ കൈകളിലേക്ക്...